sdc

ആലപ്പുഴ : സാമുഹ്യാധിഷ്ഠിത ആന്റി മൈക്രോബിയൽ പ്രതിരോധ നിയന്ത്രണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. ഡിഎംഒ ഇൻ ചാർജ് ഡോ.അനു വർഗീസ് സ്വാഗതം പറഞ്ഞു .അമരം വിളംബര പത്രിക മുഹമ്മ പഞ്ചായത്ത് പ്രസിഡൻ്റ് സ്വപ്നാ ഷാബു പ്രകാശനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.ടി. റെജി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു , പോസ്റ്റർ പ്രകാശനം പ്രകാശ് ബാബുവും സോഷ്യൽ മീഡിയ ക്യാംപയിൻ പ്രചാരണ ഉദ്ഘാടനം ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീമയും നിർവഹിച്ചു .ഡോ.വി.ശാന്തി ക്ലാസ് നയിച്ചു.