ആലപ്പുഴ : ജില്ലാകോടതിപാലം നവീകരണത്തിന്റെ ഭാഗമായി വ്യാപാരികൾ നൽകിയ ഹർജി അടുത്ത 12 ലേയ്ക്ക് മാറ്റി. നഷ്ടപരിഹാരവും പുനരധിവാസവും ആവശ്യപ്പെട്ട് സർക്കാർ പുറമ്പോക്കിലുള്ള 16 കടക്കാർ നൽകിയ ഹർജിയാണ് ഹൈക്കോടതിയിലുള്ളത്. കൂടുതൽ നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് കെ.ആർ.എഫ്.ബി. കേസ് തീർപ്പായാൽ മാത്രമേ ഇരുകരകളിലെയും പൈലിംഗ് ജോലികൾ ആരംഭിക്കാൻ കഴിയൂ. അതേസമയം,​ ജില്ലാകോടതിപാലം നവീകരണത്തിന്റെ ഭാഗമായി വാടക്കനാലിന്റെ വടക്കേകരയിലെ മേൽപ്പാലത്തിന്റെ പൈലിംഗ് അടുത്ത ആഴ്ച ആരംഭിക്കും.