ambala

അമ്പലപ്പുഴ : കളർകോട് പ്രവർത്തിക്കുന്ന നെൽവിത്ത് സംസ്‌കരണ സംഭരണ വിതരണകേന്ദ്രത്തിൽ നിന്നുണ്ടാകുന്ന പൊടിപടലങ്ങൾ ആരോഗ്യപ്രശ്‌നമാകുന്നതിനാൽ സ്ഥാപനം ജനവാസകേന്ദ്രത്തിൽനിന്നു മാറ്റണമെന്നാവശ്യപ്പെട്ട് കളർകോട് ദർശനം പുരുഷസ്വയംസഹായസംഘം കൃഷിമന്ത്രി പി. പ്രസാദിന് നിവേദനം നൽകി. മലിനീകരണനിയന്ത്രണബോർഡ് നടത്തിയ പരിശോധനയിൽ മലിനീകരണം ഗാർഹികമേഖലയുടെ പരിധിയായ 100 മൈക്രോഗ്രാമിനുപകരം 172.8 മൈക്രോഗ്രാമുള്ളതായി കണ്ടെത്തിയിരുന്നു. സംഘം പ്രസിഡന്റ് പി.ബി. ബാലൻപിള്ള, സെക്രട്ടറി പി. ഷൈലകുമാർ, അഡ്വ. ടി.കെ. അശോകൻ, ബി. സുന്ദർ, ആദർശ് മുരളീധരൻ എന്നിവർ നിവേദകസംഘത്തിലുണ്ടായിരുന്നു.