ആലപ്പുഴ: കേരള വാട്ടർ അതോറിട്ടി പെൻഷനേഴ്സ് കോൺഗ്രസ് ജില്ലാ സമ്മേളനം നാളെ ഹരിപ്പാട് നടക്കും. രാവിലെ 9.30ന് എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ ഹാളിൽ നടക്കുന്ന സമ്മേളനം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.ആർ.രഘുകുമാർ അദ്ധ്യക്ഷത വഹിക്കും. ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി.ബാബു പ്രസാദ് മുതിർന്ന പെൻഷൻകാരെ ആദരിക്കും. പെൻഷനേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.അബ്ദുൾ ബഷീർ മുഖ്യപ്രഭാഷണം നടത്തും. കെ.പി.സി.സി സെക്രട്ടറി എം.ലിജു, ജില്ലാ പഞ്ചായത്ത് അംഗം ജോൺതോമസ്, ഹരിപ്പാട് നഗരസഭ ചെയർമാൻ കെ.കെ.രാമകൃഷ്ണൻ, പെൻഷനേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി.സുഭാഷ്, ബി.തങ്കപ്പൻ, പി.പ്രദീപ് തുടങ്ങിയവർ സംസാരിക്കും.