ആലപ്പുഴ: കുട്ടനാട്ടിലെ വേലിയേറ്റത്തെ പ്രതിരോധിക്കാൻ തണ്ണീർമുക്കം ബണ്ടിന്റെ മുഴുവൻ ഷട്ടറുകളും റെഗുലേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നെൽക്കർഷക സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല നിരാഹാര സമരം നടത്താൻ സംസ്ഥാന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. എൻ.കെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് റജിനാ അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി വി.ജെ.ലാലി, സാംഈപ്പൻ, കൃഷ്ണപ്രസാദ്, വർക്കിംഗ് പ്രസിഡന്റ് പി.ആർ.സതീശൻ, വൈസ് പ്രസിഡന്റുമാരായ ലാലിച്ചൻ പള്ളിവാതുക്കൽ, പി.വേലായുധൻ നായർ, കെ.ബി.മോഹനൻ, ഇ.ആർ.രാധാകൃഷ്ണപിള്ള, ഹരിപ്പാട് വിശ്വനാഥപിള്ള, സെക്രട്ടറി മാത്യു തോമസ്, കോഓർഡിനേറ്റർ ജോസ് കാവനാട്, ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന് എന്നിവർ സംസാരിച്ചു.