
മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ ചെന്നിത്തല സൗത്ത് മേഖലയിലെ 3189-ാം നമ്പർ ഡോക്ടർ പൽപ്പു മെമ്മോറിയൽ ശാഖാ ഗുരുക്ഷേത്രത്തിൽ വൃശ്ചികം ചിറപ്പ് മഹോത്സവത്തിന് തുടക്കമായി. ദിവസവും രാവിലെ ഹരിനാമകീർത്തനം, പൂജ, ഗുരു ഭാഗവത പാരായണം, ഉച്ചയ്ക്ക് ഒരുമണിക്ക് ഗുരുപ്രസാദം, വൈകിട്ട് ദീപാരാധന, കുടുംബ പ്രാർത്ഥന എന്നിവ നടക്കും. നവംബർ 30ന് ശിവഗിരി, ചെമ്പഴന്തി, അരുവിപ്പുറം, മരുത്വാമല തീർത്ഥാടനയാത്ര പുറപ്പെടും.