ആലപ്പുഴ : ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാൻ ഹൈക്കോടതിയുടെ ഉത്തരവ് കണക്കിലെടുത്ത് രാജി വെയ്ക്കാൻ തയ്യാറാകണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ആവശ്യപ്പെട്ടു. യു.ഡി.എഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണഘടനാ തത്വങ്ങളെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ രാജ്യത്ത് ബി.ജെ.പി സർക്കാർ കഴിഞ്ഞ കുറെ നാളുകളായി നടത്തി വരുകയാണ്. ഒരു രാജ്യം ഒരു ഭാഷ , ഒരു തെരഞ്ഞെടുപ്പ് എന്നീ കാഴ്ചപ്പാടുകൾ ഉയർത്തി ഇന്ത്യൻ ജനാധിപത്യ സംവിധാനത്തെ അട്ടിമറിച്ച് ഏകാധിപത്യ സംവിധാനത്തിലേക്ക് കൊണ്ടു പോകാനാണ് മോദിയുടെ ശ്രമം.

സംഘപരിവാറിന്റേയും മോദി സർക്കാരിന്റേയും കാഴ്ചപ്പാടുകൾക്ക് ശക്തി പകരുന്ന നിലപാടുകൾ ആണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തി വരുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.

ചെയർമാൻ അഡ്വ. സി.കെ.ഷാജിമോഹൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം അഡ്വ. ഷാനിമോൾ ഉസ്മാൻ, എ.ബഷീർകുട്ടി, ജേക്കബ് ഏബ്രഹാം, അഡ്വ. ഡി.സുഗതൻ, ആർ.ഉണ്ണികൃഷ്ണൻ, എ.നിസാർ, തോമസ് ചുള്ളിക്കൽ, കളത്തിൽ വിജയൻ, ശശീന്ദ്രൻ മേടയിൽ , അനിൽകുമാർ, അഹമ്മദ് അമ്പലപ്പുഴ, ടി.സുബ്രഹ്‌മണ്യദാസ്, കെ.എ.സാബു, എം.എസ്.ചന്ദ്രബോസ്, സി.വി.മനോജ്കുമാർ, പി.തമ്പി, സംഞ്ജീവ് ഭട്ട്, അഡ്വ. ആർ.സനൽകുമാർ, കമാൽ മാക്കിയിൽ , ജോസഫ് ചെക്കോടൻ, സി.കെ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.