photo

ആലപ്പുഴ: ആലപ്പി ഡിസ്ട്രിക്ട് ബാസ്‌കറ്റ്‌ബാൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന റോട്ടറി കപ്പ് മൂന്നാം കിഡ്സ് ഓൾ കേരള ബാസ്‌ക്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിന്റെ ലോഗോ റോട്ടറി ക്ലബ് അസി.ഗവർണർ ഗംഗാധര അയ്യർ പ്രകാശനം ചെയ്തു.പുന്നപ്ര കപ്പക്കട ജ്യോതി നികേതൻ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂളിൽ ചേർന്ന സമ്മേളനത്തിൽ റോട്ടറി ക്ലബ് ഒഫ് ആലപ്പി ഈസ്റ്റ് പ്രസിഡന്റ് ഡോ.അജി സരസൻ,സെക്രട്ടറി ജയൻ സുശീലൻ, എ.ഡി.ബി.എ പ്രസിഡന്റ് ജേക്കബ് ജോസഫ്,വൈസ് പ്രസിഡന്റ് അഡ്വ.പ്രിയദർശൻ തമ്പി, കെ.ബി.എ അസോസിയേറ്റ് സെക്രട്ടറി റോണി മാത്യു,പ്രിൻസിപ്പാൾ സെൻ കല്ലുപുര തുടങ്ങിയവർ സംസാരിച്ചു.