ചേർത്തല:തിരുനല്ലൂർ സർവീസ് സഹകരണബാങ്ക് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായ സഹകരണ സെമിനാർ 27ന് നടക്കും.വൈകിട്ട് 3ന് ബാങ്ക് ഹാളിൽ നടക്കുന്ന സെമിനാർ എം.വി.ആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.സഹകരണ മേഖല നേരിടുന്ന പ്രതിസന്ധികളും പരിഹാരങ്ങളും എന്ന വിഷയം എ.സി.എസ്.ടി.ഐ മുൻ ഡയറക്ടർ ഡോ.എം.രാമനുണ്ണി അവതരിപ്പിക്കും.സഹകരണ ഉദ്യോഗസ്ഥരും സഹകാരികളും പങ്കെടുക്കും. 25നാണ് ബാങ്കിന്റെ ഒരുവർഷം നീളുന്ന ആഘോഷങ്ങൾ തുടങ്ങുന്നത്.26മുതൽ 5 ദിവസം നാകകോത്സവവും നടക്കും.ആദ്യ ഘട്ട ആഘോഷം ഡിസംബർ ഒന്നുവരെ നീളും.