dsg

മുഹമ്മ: കാവുങ്കൽ വടക്കേ തറമൂട്ടിലെ കൊടും വളവിൽ അപകടം പെരുകുന്നു. 2023-24 കാലയളവിൽ 20ൽ പരം അപകടങ്ങളിലായി 4 ജീവനുകൾ പൊലിഞ്ഞു.40 പേർക്ക് പരിക്കേറ്റു. രാത്രിയിലാണ് അപകടങ്ങൾ ഏറെയും സംഭവിക്കുന്നത്. എതിർ ദിശയിലെത്തുന്ന വാഹനങ്ങൾ പെട്ടെന്ന് വളവിൽ കാണാൻ കഴിയാത്തതാണ് പ്രധാനകാരണം. അമിത വേഗതയും അശ്രദ്ധയുമാണ് മറ്റൊരു കാരണം. ആവശ്യമായ സുരക്ഷാ മുന്നറിയിപ്പ് ബോർഡുകളുമില്ല. വളവിൽ ചരിവും ഉണ്ട്. വളവിൽ കിഴക്ക് ഭാഗത്തായി സ്ഥലം ഏറ്റെടുത്ത് വീതി കൂട്ടിയാൽ അപകടം ഒഴിവാക്കാൻ കഴിയും.