sujith

ആലപ്പുഴ: ഇന്ത്യൻ കൗൺസിൽ ഒഫ് അഗ്രികൾച്ചർ റിസർച്ച് സെന്ററും കൃഷി ജാഗ്രനും സംയുക്തമായി നൽകുന്ന 2024ലെ 'മില്യണയർ ഫാർമർ ഒഫ് ഇന്ത്യ' അവാർഡിന് യുവകർഷകൻ ചേർത്തല കഞ്ഞിക്കുഴി സ്വദേശി എസ്.പി.സുജിത്ത് അർഹനായി. നൂതനമായ കൃഷിരീതികളും സാങ്കേതികവിദ്യയോടുള്ള അർപ്പണബോധവുമാണ് സുജിത്തിനെ പുരസ്ക്കാരത്തിന് അർഹനാക്കിയത്. കാർഷിക ഉൽപ്പന്നങ്ങളുടെ വളർച്ചാ രീതികളെയും അവസ്ഥകളെയും കുറിച്ച് ഉപഭോക്താക്കളെ അറിയിക്കാൻ ക്യുആർ കോഡ് സജ്ജമാക്കിയതിലൂടെയാണ് സുജിത്ത് ശ്രദ്ധേയനായത്. മണൽ മണ്ണിൽ സൂര്യകാന്തി കൃഷി, ഫ്ലോട്ടിംഗ് പച്ചക്കറി ഫാം തുടങ്ങിയവയും ഏറെ ശ്രദ്ധ നേടിക്കൊടുത്ത കാർഷിക പദ്ധതികളായിരുന്നു. സംസ്ഥാന അവാർഡ് ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഡിസംബർ 1 മുതൽ 3 വരെ ന്യൂഡൽഹിയിലെ ഐ.എ.ആർ.ഐ മേളയുടെ ഭാഗമായി അവാർഡ് ദാന ചടങ്ങ് നടക്കും.