ആലപ്പുഴ: ജീവൻ നിലനിർത്താൻ കരൾ മാറ്റിവയ്ക്കൽ അനിവാര്യമായ പാലസ് വാർഡ് കൊട്ടാരപ്പറമ്പിൽ ഓമനക്കുട്ടന് കരൾ പകുത്ത് നൽകാൻ മകൻ ശ്രീജിത്ത് തയ്യാറുണ്ട്. പക്ഷെ ശസ്ത്രക്രിയയ്ക്കുള്ള 30 ലക്ഷത്തോളം രൂപ കണ്ടെത്താൻ സുമനസുകൾ കനിയണം.കരൾ മാറ്റ ശസ്ത്രക്രിയ്ക്കും തുടർചികിത്സയ്ക്കും ആവശ്യമായ 30 ലക്ഷത്തോളം രൂപ എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ് ശ്രീജിത്തും അമ്മ ബിന്ദുവും. കരാർ ജോലി ചെയ്തിരുന്ന ഓമനക്കുട്ടൻ രോഗബാധിതനായിട്ട് മൂന്നുവർഷമായി. കരന്റെ പ്രവർത്തനം 90 ശതമാനവും നിലച്ചതിനാൽ ഉടൻ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഉടൻ വേണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഡിസംബർ 3 ന് 15 ലക്ഷവും ഏഴിന് എട്ട് ലക്ഷവും ആശുപത്രി വിടുമ്പോൾ 17 ലക്ഷവും അടയ്ക്കണമെന്നാണ് ആശുപത്രി അധികൃതരുടെ നിർദേശം. പറവൂർ വില്ലേജ് ഓഫീസിന് മുന്നിലിരുന്നു ബിന്ദു അപേക്ഷ എഴുതി കൊടുക്കുമ്പോൾ ലഭിക്കുന്ന തുകയായിരുന്നു കുടുംബത്തിന്റെ ഏക വരുമാന മാർഗം. ഓമനക്കുട്ടന്റെ കൂടെ ആശുപത്രിയിൽ പോകേണ്ടി വന്നതോടെ അതും നിലച്ചു. മെക്കാനിക്കൽ എൻജിനിയറിംഗ് പാസായ മകൻ ശ്രീജിത്തിന് കോയമ്പത്തൂരിലെ സ്വകാര്യ കമ്പനിയിൽ ജോലി ലഭിച്ചിട്ട് അധികനാളായില്ല .പിതാവിന് കരൾനൽകുമ്പോൾ ശ്രീജിത്തിനും ആറുമാസത്തെ തുടർ ചികിത്സവേണം. ഇത്രയും കാലം അവധികിട്ടാത്തതിനാൽ ജോലി ഉപേക്ഷിച്ചാണ് ശ്രീജിത്ത് നാട്ടിലെത്തിയത്. താമസിക്കുന്ന മൂന്ന് സെന്റ് സ്ഥലം മാത്രമാണ് കുടുംബത്തിന്റെ ആകെ സമ്പാദ്യം. ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ ചികിത്സാ സമിതി ധനസമാഹരണത്തിനുള്ള നെട്ടോട്ടത്തിലാണ്.ചികിത്സാ സഹായത്തിനായി ഫെഡറൽ ബാങ്കിൽ ഓമനക്കുട്ടൻ ചികിത്സാ സഹായഫണ്ടെന്ന പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഫെഡറൽ ബാങ്ക് ആലപ്പുഴ ശാഖയിലെ 10150200020569 എന്ന അക്കൗണ്ട് നമ്പരിൽ സഹായങ്ങൾ അയക്കാം. ഫോൺ: 9746469803 .