ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ കടപ്ര റോ വാട്ടർ പമ്പ് ഹൗസിൽ മോട്ടോർ സ്ഥാപിക്കുന്ന ജോലികൾ നടന്നതിനാൽ ആലപ്പുഴ നഗരസഭയിലും എട്ട് പഞ്ചായത്തുകളിലും 29ന് രാവിലെ 10മുതൽ രാത്രി 10വരെ കുടിവെള്ള വിതരണം മുടങ്ങും. ആലപ്പുഴ നഗരസഭയിലെ 52 വാർഡുകൾ, ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്, പുന്നപ്ര വടക്ക്, തെക്ക്, അമ്പലപ്പുഴ വടക്ക്, തെക്ക്, പുറക്കാട് പഞ്ചായത്തുകളിലാണ് കുടിവെള്ള വിതരണം തടസപ്പെടുന്നതെന്ന് വാട്ടർ അതോറിട്ടി ആലപ്പുഴ സബ് ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.