ph

കായംകുളം: കായംകുളം ശ്രീനാരായണ സെൻട്രൽ സ്കൂൾ 2024 ലെ സ്റ്റേറ്റ് അക്കാഡമിക് സ്കൂൾ എക്സലൻസ് അവാർഡിന് അർഹമായി.വിദ്യാഭ്യാസം,കലാകായിക രംഗങ്ങളിലെ മികവ്,പാരിസ്ഥിതിക പ്രവർത്തനങ്ങൾ, സാമൂഹിക ഇടപെടലുകൾ എന്നിവ പരിഗണിച്ചാണ് സ്കൂളിന് ഈ അംഗീകാരം ലഭിച്ചത്. എഫ്.എ.പി (ഫെഡറേഷൻ ഒഫ് പ്രൈവറ്റ് സ്കൂൾസ് ആൻഡ് അസോസിയേഷൻസ് കേരള ചാപ്റ്ററാണ് അവാർഡ് നിർണയിച്ചത്.ഇന്ന് കൊച്ചിയിലെ ശ്രീഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങും.സ്കൂളിനെ പ്രതിനിധീകരിച്ച് മാനേജർ ഡോ. പി.പദ്മകുമാർ,സെക്രട്ടറി പള്ളിയമ്പിൽ ശ്രീകുമാർ, ട്രഷറർ പ്രൊഫ.ടി.എം.സുകുമാര ബാബു ,പ്രിൻസിപ്പൽ ഡോ.എസ്.ബി.ശ്രീജയ, വൈസ് പ്രിൻസിപ്പൽമാരായ മധുപാൽ,സലില, പി.ടി.എ.പ്രസിഡന്റ് നാരായണദാസ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. പ്രൈവറ്റ് സ്കൂളുകളെ ശാക്തീകരിക്കുക, പുരോഗനാത്മകമായ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് എഫ്.എ.പി യുടെ പ്രധാന ലക്ഷ്യങ്ങൾ.