photo

ആലപ്പുഴ: വയോജനങ്ങളുടെ ക്ഷേമത്തിനായി അക്ഷീണം പ്രയത്‌നിച്ച വ്യക്തിത്വമായിരുന്നു കെ.രാജപ്പനെന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം സംസ്ഥാന പ്രസിഡന്റ് എൻ.ഗോപിനാഥപിളള പറഞ്ഞു. സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ തോട്ടപ്പള്ളിയിൽ നടന്ന കെ.രാജപ്പൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സീനിയർ സിറ്റിസൺസ് ഫോറം, അദ്ധ്യാപകൻ, പൊതുപ്രവർത്തകൻ, സാക്ഷരതാ പ്രവർത്തന രംഗത്തും മാതൃകാപരമായ പ്രവർത്തനമാണ് കെ.രാജപ്പൻ നടത്തിയതെന്ന് എൻ.ഗോപിനാഥൻ പറഞ്ഞു. എം.എച്ച്.വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.ശ്രീകുമാരൻ തമ്പി, സംസ്ഥാന കൗൺസിലർ എ.എം.സാലി, പ്രസന്ന കുഞ്ഞുമോൻ, ആർ.സുനി, പി.സൽപുത്രൻ, എൻ.സഹദേവൻ എന്നിവർ സംസാരിച്ചു.