കായംകുളം: ദേവികുളങ്ങര പഞ്ചായത്തിൽ ഗോവിന്ദമുട്ടംവാരണപള്ളി ഭാഗത്തുനിന്ന് ഇടത് ,വലത് മുന്നണികളിൽ നിന്നും 20കുടുംബങ്ങൾ ബി.ജെ.പിയിൽ ചേർന്നു. പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് പ്രശാന്ത് രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് പന്തളം പ്രതാപൻ ഉദ്ഘാടനം ചെയ്തു.
കായംകുളം മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ രാംദാസ് മുഖ്യപ്രഭാഷണം നടത്തി. കെ.പ്രസാദ് ,സദാശിവൻ,
ആർ.രാജേഷ്,അഡ്വ.വി.ജി രാമചന്ദ്രൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ അശോകൻ,ഹരീന്ദ്രൻ,
സദാശിവൻ തമ്പി, പി.ബി ശ്രീദേവ്,പഞ്ചാ:സെക്രട്ടറി ജയചന്ദ്രൻ പിള്ള,ജയൻ കുറശ്ശേരി,ജയകുമാർ, ജയറാം, പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.