ph

കായംകുളം: കായംകുളത്ത് നടക്കുന്ന ആലപ്പുഴ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനവും പന്തലിന്റെ കാൽനാട്ട് കർമ്മവും യു.പ്രതിഭ എം.എൽ.എ നിർവ്വഹിച്ചു. കായംകുളം മുനിസിപ്പൽ ചെയർപേഴ്സൺ പി.ശശികല അദ്ധ്യക്ഷത വഹിച്ചു. കണ്ണമ്പള്ളി ഭാഗം ചെമ്പക ലാന്റ് അഷ്‌ക്കർ അലി തയ്യാറാക്കിയ ലോഗോയാണ് തിരഞ്ഞെടുത്തത്. വിജയിക്കുള്ള ക്യാഷ് അവാർഡ് കലോത്സവ സമ്മേളനവേദിയിൽ നൽകും.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില അനിമോൻ ,പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ നവാസ് മുണ്ടകത്തിൽ, എസ്.കേശുനാഥ്, കെ.പുഷ്പദാസ്, പി.ഹരിലാൽ ,ഡോ. കെ.ജെ.ബിന്ദു, ഷേർലി ടി.എസ്, എ.നസീർ, ഡോ. ബിജു ജോൺ, ഉണ്ണികൃഷ്ണൻ.ആർ, ഐ.ഹുസൈൻ, മുജീബ് .എ, ഗോപീകൃഷ്ണൻ, അനസ് എം. അഷറഫ് ,ബാലചന്ദ്രൻ, ശ്രീകുമാർ ,മനോജ് കുമാർ, ഷൈജുമോൻ,നൗഫൽ, മുനീർ മോൻ, അനിൽ ബോസ് എന്നിവർ സംസാരിച്ചു. പബ്ലിസിറ്റി കൺവീനർ മെഹറലി അമാൻ നന്ദി പറഞ്ഞു.