ഹരിപ്പാട്: രണ്ട് വള്ളങ്ങളിൽ നിന്നും റിങ്ങും, കുഴയും മോഷണം പോയി. ആറാട്ടുപുഴ നാലുതെങ്ങിൽ ഹസന്റ സഞ്ചാരി വള്ളത്തിൽ നിന്നും 100റിങ്ങും, കുഴയും, പഴയ കണ്ടങ്കേരിൽ ലത്തീഫിന്റെ ബിലാൽ വള്ളത്തിൽ നിന്നും 95റിങ്ങുമാണ് മോഷണം പോയത്. 2.5ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഞായറാഴ്ച രാത്രി 12മണിക്ക് കടലിൽ വള്ളമിറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തൃക്കുന്നപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.