
മുഹമ്മ: എ.ബി വിലാസം സ്കൂളിലെ പൂർവ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്പോർട്സ് അക്കാഡമി മുഹമ്മ സംഘടിപ്പിച്ച "ഫൈൻഡ് ദി സ്പോർട്സ് ലെജൻഡ്" കായികോത്സവത്തിൽ മുഹമ്മ സി.എം.എസ് എൽ.പി സ്കൂൾ 105 പോയിന്റ് നേടി രണ്ടാം തവണയും ഓവറോൾ ചാമ്പ്യൻഷിപ് സ്വന്തമാക്കി. 80 പോയിന്റോടെ ആസാദ് ഗവ. എൽ പി സ്കൂൾ രണ്ടാം സ്ഥാനവും 18 പോയിന്റോടെ കെ.ഇ.കാർമൽ സെൻട്രൽ സ്കൂൾ മൂന്നാം സ്ഥാനവും നേടി. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണുകായികോത്സവം ഉദ്ഘാടനം ചെയ്‌തു . പി.ടി.എ പ്രസിഡന്റ് കെ.എസ്. ലാലിച്ചൻ അദ്ധ്യക്ഷനായി .സ്കൂൾ മാനേജർ ജെ. ജയലാൽ മുഖ്യപ്രഭാഷണവും ആദരിക്കലും നടത്തി. പ്രിൻസിപ്പൽ ബിജോ കെ.കുഞ്ചറിയ, പ്രഥമാദ്ധ്യാപിക നിഷ ദയാ നന്ദൻ, അക്കാഡമി ഡയറക്ടർ വിജീഷ് ദാനവൻ, വി. സവിനയൻ എന്നിവർ സംസാരിച്ചു.
അധ്യാപക അവാർഡ് ജേതാവ് വി സവിനയൻ, അക്കാദമി മുഖ്യ പരിശീലകൻ ടി.ശരത്, ക്രിക്കറ്റ് പരിശീലകൻ ഷാനു, നേട്ടങ്ങൾ കൈവരിച്ച കായിക താരങ്ങളായ ആമിനി, രാജലക്ഷ്മി, ധനുഷ, അനാമിക, ശ്രീഹരി, ആർച്ച എന്നിവരെ ആദരിച്ചു.സമാപന സമ്മേളനം കയർ കോർപറേഷൻ ചെയർമാൻ ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്‌തു. പി ടി എ വൈസ് പ്രസിഡന്റ് പി. എസ്. സനൽകുമാർ അദ്ധ്യക്ഷനായി .സി.കെ. മണി ചീരപ്പൻചിറ സമ്മാനം വിതരണം ചെയ്തു. നിഷ
ദയാനനന്ദൻ, കെ.എസ്.ലാലിച്ചൻ, ആഷ്‌ന എന്നിവർ സംസാരിച്ചു.