
അമ്പലപ്പുഴ: സേവാഭാരതി തകഴി യൂണിറ്റ് സേവനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആയുഷ്മാൻ ഭാരതിന്റെ സൗജന്യരജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ഉദ്ഘാടനം രാഷ്ട്രീയ സ്വയം സേവക് സംഘം ആലപ്പുഴ സഹ സംഘചാലക് ആർ.സുന്ദർ നിർവ്വഹിച്ചു. ദേശീയ സേവാഭാരതി ജില്ലാവൈസ് പ്രസിഡന്റ് കെ.ബൈജു അമ്പലപ്പുഴ സേവാസന്ദേശം നൽകി. സേവാ ഭാരതി ജില്ലാ സെക്രട്ടറി മധു തലവടി,.ആർ.എസ്.എസ് ജില്ലാ സേവാ പ്രമുഖ് ഷിജോ ഉത്തമൻ,ഖണ്ഡ് കാര്യാ വാഹ്, അമ്പലപ്പുഴപ്രജീഷ്, മണ്ഡൽ കാര്യവാഹ് തകഴി മണിക്കുട്ടൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ പ്രമുഖ വ്യക്തികളെ ആദരിച്ചു. ഡോ. കെ .വാസു നന്ദി പറഞ്ഞു.