ആലപ്പുഴ: യു.ഡി.എഫിന്റെ ഭരണഘടനാ സംരക്ഷണ സദസ് നാളെ ആലപ്പുഴയിൽ നടക്കും. വൈകിട്ട് 4ന് കല്ലുപാലത്തിന് സമീപം നടക്കുന്ന സദസ് കേരള കോൺഗ്രസ് എക്‌സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും. ഭരണഘടന സദസിൽ റിട്ട. ജില്ലാ ജഡ്ജി ലംബോദരൻ വയലാർ ഇന്ത്യൻ ഭരണഘടന സംബന്ധിച്ചുള്ള പ്രഭാഷണം നടത്തും. യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. സി.കെ.ഷാജിമോഹൻ അദ്ധ്യക്ഷത വഹിക്കും. സദസിൽ 1000 പ്രവർത്തകർ പങ്കെടുക്കുമെന്ന് ജില്ലാ കൺവീനർ അഡ്വ. ബി.രാജശേഖരൻ അറിയിച്ചു.