മാവേലിക്കര: കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ മാവേലിക്കര നഗരത്തിലെ 5 വാർഡുകളിലെ 500 വീടുകളിൽ 5000 പച്ചക്കറി തൈകൾ നടുന്ന ജൈവ കാർഷീക വ്യപന യജ്ഞത്തിന്റെ വാർഡ് കൺവൻഷനുകൾക്ക് തുടക്കമായി. വാർഡ് കൺവെൻഷനുകളുടെ മണ്ഡലംതല ഉദ്ഘാടനം കേരള കോൺഗ്രസ് ഉന്നതാധികരസമതി അംഗം തോമസ് സി.കുറ്റിശ്ശേരിൽ നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് തോമസ് കടവിൽ അലക്സാണ്ടർ അദ്ധ്യക്ഷനായി. നിയോജക മണ്ഡലം പ്രസിഡന്റ് റോയി വർഗീസ് മുഖ്യപ്രഭാഷണം നടത്തി. വൈ.എം.സി.എ പ്രസിഡന്റ് ജോൺ ജേക്കബ്, പി.സി ഉമ്മൻ, ഉമ്മൻ ചെറിയാൻ, അലക്സ് ആറ്റുമാലിക്കൽ, ജോൺസൺ ഗീവർഗീസ് കുട്ടി എന്നിവർ സംസാരിച്ചു.