
തുറവൂർ : ഫാ. ലീനോസ് പണിക്കവീട്ടിലിൻ്റെ പൗരോഹിത്യ ഗോൾഡൻ ജൂബിലി ആഘോഷം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. വയലാർ പണിക്കവീട്ടിൽ സർ സെബാസ്റ്റ്യൻ സീനിയർ സെക്കൻഡറി സ്‌കൂൾ മാനേജരായ ഫാ.ലീനോസ് പണിക്കവീട്ടിൽ,ആലപ്പുഴ രൂപതയിലെ നിരവധി പള്ളികളിൽ അസി.വികാരിയായും, വികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മനക്കോടം സെൻറ് ജോർജ് ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ആലപ്പുഴ രൂപതാ വികാരി ജനറൽ മോൺ.ജോയി പുത്തൻവീട്ടിൽ അദ്ധ്യക്ഷനായി. ദെലീമ ജോജോ എം.എൽ.എ, മുൻ എം.പി എ.എം.ആരിഫ്, എച്ച്.ജയകുമാർ, ജോസഫ് പണിക്കവീട്ടിൽ, മേരിക്കുട്ടി ശശി, പണിക്കവീട്ടിൽ സർ സെബാസ്റ്റ്യൻ സീനിയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഡയാന ജേക്കബ്,പണിക്കവീട്ടിൽ ട്രസ്റ്റ് സെക്രട്ടറി ടി.കെ.ജേക്കബ് തോട്ടുപുറം എന്നിവർ സംസാരിച്ചു.