മാവേലിക്കര:സാംബവ മഹാസഭ മാവേലിക്കര താലൂക്ക് യൂണിയൻ പ്രവർത്തകയോഗം സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് വത്സലകുഞ്ഞച്ചൻ അദ്ധ്യക്ഷയായി. യൂണിയൻ സെക്രട്ടറി മനോജ് മാങ്കാംകുഴി, ഡയറക്ടർ ബോർഡംഗം അമ്പിളി സുരേഷ്ബാബു, വിനോദ് മാവേലിക്കര,സി.കെ.രാമചന്ദ്രൻ, സുരേഷ് ബാബു,മോഹനൻ ചിത്രേഷ്, മഹേശ്വരി വിജയൻ, സോമൻ പുതുമണ്ണിൽ, കവിത വിജയൻ, സുനിൽ പ്രധാന വിള, അനിൽകുമാർ, മിനിവിനോദ് തുടങ്ങിയവർ സംസാരിച്ചു.