തുറവൂർ:വിപഞ്ചിക സംഗീത സാഹിത്യ സഭയുടെ നേതൃത്വത്തിൽ പാട്ടുകുളങ്ങര വിപഞ്ചിക ഹാളിൽ സംഘടിപ്പിക്കുന്ന സൗജന്യ കലാപരിശീലന ക്ലാസ് 26 ന് ആരംഭിച്ച് 30ന് സമാപിക്കും. എല്ലാ ദിവസവും വൈകിട്ട് 5 നാണ് ക്ലാസ്. ലളിതഗാനം,നാടൻപാട്ട്, പ്രസംഗം,കഥാപ്രസംഗം,കവിതാപാരായണം,മോണോ ആക്ട്,മിമിക്രി, ചലച്ചിത്രഗാനങ്ങൾ,ദേശഭക്തിഗാനം,സംഘഗാനം,കഥാരചന ,കവിത രചന,ഉപന്യാസ രചന,പ്രശ്നോത്തരി എന്നിവയിലാണ് പരിശീലനം. ഫോൺ: 9446192659.