ചാരുംമൂട് : എസ്.എൻ.ഡി.പി യോഗം 271-ാം നമ്പർ കരിമുളയ്ക്കൽ ശാഖയോഗത്തിൽ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. ചാരുംമൂട് യൂണിയൻ കൺവീനർ ബി.സത്യപാൽ അദ്ധ്യക്ഷത വഹിച്ചു. യോഗം യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറത്ത് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വള്ളികുന്നം രാമചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ വി.കെ.രാധാകൃഷ്ണനെ പ്രസിഡന്റായും എൻ.ജഗദീശ്വരൻ സെക്രട്ടറിയായും വിശാഖ് വൈസ് പ്രസിഡന്റായുമുള്ളപതിനൊന്ന അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.