pn-selvarajan

മാന്നാർ: സി.പി.എം മാന്നാർ ഏരിയാ സെക്രട്ടറിയായി പി.എൻ.ശെൽവരാജനെ പുലിയൂരിൽ നടന്ന സമ്മേളനം തിരഞ്ഞെടുത്തു. നാല് പതിറ്റാണ്ടായി മാന്നാറിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക വേദികളിൽ നിറഞ്ഞ് നിൽക്കുന്ന ശെൽവരാജൻ മാന്നാർ ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായിരുന്നു.

സാംസ്കാരിക സംഘടനയായ മാന്നാർ ജനസംസ്കൃതി സെക്രട്ടറി, ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല കമ്മിറ്റിയംഗം, സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ്, ജില്ലാ കമ്മിറ്റിയംഗം, കുട്ടമ്പേരൂർ മഹാത്മജി സ്മാരക വായനശാല പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു വരുന്നു.

ബി.കെ പ്രസാദ്, കെ.എം അശോകൻ, കെ.പ്രശാന്ത് കുമാർ, ടി.സുകുമാരി, ഡി.ഫിലേന്ദ്രൻ, ബെറ്റ്സി ജിനു, ആർ.സഞ്ജീവൻ, എൻ.സുധാമണി, കെ.പി പ്രദീപ്, പി.ഡി.സന്തോഷ് കുമാർ, സുരേഷ് കലവറ, സുരേഷ് മത്തായി, വത്സല മോഹൻ, ടി.എ ബെന്നിക്കുട്ടി, ടി.എ സുധാകരക്കുറുപ്പ്, കെ.എം സഞ്ജുഖാൻ, ജി.രാമകൃഷ്ണൻ, എൻ.രാജേന്ദ്രൻ എന്നിവരാണ് ഏരിയ കമ്മിറ്റി അംഗങ്ങൾ.