adgf

ആലപ്പുഴ: പരിശീലകർ, മന:ശാസ്ത്രജ്ഞർ, കൗൺസിലർമാർ, അദ്ധ്യാപകർ എന്നിവരുടെ കൂട്ടായ്മയായ പോസിറ്റീവ് കമ്യൂണിന്റെ ദക്ഷിണമേഖല നേതൃസംഗമം ആലപ്പുഴയിൽ നടന്നു. തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലെ ഭാരവാഹികളാണ് നേതൃസംഗമത്തിൽ പങ്കെടുത്തത്.സംഗമം സ്റ്റേറ്റ് മെന്റർ ജോജോ മൈലാഡൂർ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് വൈസ് ചെയർമാൻ എം.കെ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.സ്റ്റേറ്റ് ചെയർമാൻ അനിൽ കുരിശിങ്കൽ ആമുഖ ഭാഷണം നടത്തി.ജനറൽ കൺവീനർ ഷർഷാദ് പുറക്കാട് പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. സുദാസ് കണ്ണോത്ത് ,രാജീവൻ ടി.എ, ബിജിത.പി,ബിനീഷ്.എം ,രാധീഷ് കുമാർ ,ജോസ് തച്ചിൽ, നിഷ ടി.വി, ജിഷ സി.സി, സതീഷ് ടി.വി എന്നിവർ സംസാരിച്ചു. സ്മിത ബാനു സ്വാഗതവും മനോജ് കൃഷ്ണേശ്വരി നന്ദിയും പറഞ്ഞു.