എണ്ണയ്ക്കാട്: പെരിങ്ങിലിപ്പുറം ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിൽ പുതുതായി നിർമ്മിക്കുന്ന ആനക്കൊട്ടിലിന്റെ ശിലാസ്ഥാപന കർമ്മം ഇന്ന് വൈകിട്ട് 4നും 4.40 നും മദ്ധ്യേ ക്ഷേത്ര തന്ത്രി തിരുവല്ല കുഴിക്കാട്ടില്ലത്ത് അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട് നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.