ആലപ്പുഴ 23,24 തീയതികളിൽ തൃശൂർ സെന്റ് ജോസഫ്സ് കോളേജിൽ നടന്ന കേരള സ്റ്റേറ്റ് ഇന്റർ സ്കൂൾ സ്റ്റേറ്റ് ചെസ് ചാമ്പ്യൻഷിപ്പിൽ 6 വയസ്സിൽ താഴെ ഉള്ള കുട്ടികളുടെ വിഭാഗത്തിൽ തീർത്ഥ ജ്യോതിഷ് എല്ലാ മത്സരങ്ങളും ജയിച്ച് അണ്ടർ- 6 ചാമ്പ്യനായി കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വലിയഴീക്കൽ ജി. എച്ച്. എസ്. എസലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. 2025 ജനുവരിയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ തീർത്ഥ മത്സരിക്കും. വലിയഴീക്കൽ ജോതിഷ് കുമാർ - റീജ ദമ്പതികളുടെ ഇളയ മകളാണ് തീർത്ഥ. മൂത്ത സഹോദരി ജാനകി ജോതിഷ് അന്താരാഷ്ട്ര. ഫിഡെ റേറ്റിംഗിൽ വുമൺസ് വിഭാഗത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനത്താണ്.