tur

തുറവൂർ: കുത്തിയതോട് ചമ്മനാട് ഭഗവതി ക്ഷേത്രത്തിലെ അഖിലഭാരത ഭാഗവത മഹാസത്രത്തിന് മുന്നോടിയായുള്ള നാരായണീയ പാരായണത്തിന്റെ നൂറാം ദിനാചരണവും ആചാര്യവരണവും നടന്നു. ചടങ്ങിന്റെ ഭദ്രദീപ പ്രകാശനം ഡോ.ശ്രീവത്സൻ നമ്പൂതിരി, സജീവ് മംഗലത്ത്, നാരായണീയ പാരായണ സമിതി ചെയർമാൻ എ. ഭാസ്ക്കരൻ നായർ, രാജലക്ഷ്മി, വർക്കിംഗ് ചെയർമാൻ അഡ്വ.ആർ. മുരളീകൃഷ്ണൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ജനറൽ കൺവീനർ ബി.ശ്യാംകുമാർ, ജോ.കൺവീനർ അമ്പിളി രാധാകൃഷ്ണൻ, ചീഫ് ഓർഗനൈസർമാരായ പി.പി. മധു, പി.വി.മണിയപ്പൻ, ധനകാര്യ കമ്മിറ്റി കൺവീനർ സുരേഷ് കുമാർ, ചീഫ് കോ-ഓർഡിനേറ്റർ ശിവപ്രസാദ്, വൈസ് ചെയർമാൻ ഗോപിനാഥൻ നായർ, സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായ ജയേഷ്, ദിലീപ് കുമാർ, വിജയകുമാർ, അരുൺകുമാർ തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനത്തിൽ ഭാഗവത ആചാര്യന്മാരെ ആദരിച്ചു. ഡിസംബർ 22 ന് ക്ഷേത്രാങ്കണത്തിൽ ആരംഭിക്കുന്ന ഭാഗവത മഹാസത്രം 12 ദിവസം നീണ്ടുനിൽക്കും.