arr

അരൂർ: മോട്ടോറിൽ നിന്ന് ഷോക്കേറ്റ് മത്സ്യതൊഴിലാളി മരിച്ചു. അരൂർ പഞ്ചായത്ത് 12-ാം വാർഡ് ചന്തിരൂർ വള്ളവനാട്ട് കളത്തിൽ വീട്ടിൽ ശിവപ്രസാദ് (59) ആണ് മരിച്ചത്. ഇന്നലെ രാവിലെ വീടിന് സമീപത്തെ കുടുംബ ക്ഷേത്രത്തിലെ ചടങ്ങിനിടെയാണ് അപകടമുണ്ടായത്. ഭാര്യ: മണി. മക്കൾ:അശ്വതി, നീതു. മരുമക്കൾ: ബിനീഷ്, ശ്രീനാഥ്.