ആലപ്പുഴ: ഭരണഘടനയെ ആക്ഷേപിച്ചുള്ള പ്രസംഗത്തിൽ ഹൈക്കോടതി നടപടികൾ കൈകൊണ്ടിട്ടും പ്രസംഗം ബി.ജെ.പി തയ്യാറാക്കിയ 300 പേജുള്ള പുതിയ ഭരണഘടനയെ സംബന്ധിച്ചാണെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന നുണ കൊണ്ട് തെറ്റ് മറയ്ക്കാനുള്ള ശ്രമമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ കുറ്റപ്പെടുത്തി.
ആർ.എസ്. എസ് ഭരണഘടനയെയാണ് താൻ വിമർശിച്ചതെന്ന് സ്ഥാപിച്ച് മന്ത്രി സ്ഥാനത്ത് കടിച്ചു തൂങ്ങാൻ അദ്ദേഹം നടത്തുന്ന ശ്രമം അധര വ്യായാമം മാത്രമാണെന്നും എ.എ ഷുക്കൂർ പറഞ്ഞു. ഇന്ത്യൻ ഭരണഘടനയെയാണ് മന്ത്രി പുലഭ്യം പറഞ്ഞതെന്ന് ജനങ്ങൾക്കറിയാം. കോടതി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ആർ.എസ്.എസ് ഭരണഘടനയെയാണ് വിമർശിച്ചതെന്ന് പറഞ്ഞ് തലയൂരാനുള്ള ശ്രമം വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.