ആലപ്പുഴ: രജിസ്റ്റേഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (റെൻസ് ഫെഡ്) ജില്ലാസമ്മേളനം ഹോട്ടൽ റോയൽ പാർക്കിൽ ഇന്ന് നടക്കും. രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ കെ.കെ.ജയമ്മ മുഖ്യാതിഥിയാകും. തുടർന്ന് നടക്കുന്ന പരിപാടികൾ റെൻസ് ഫെഡ് സംസ്ഥാന പ്രസിഡന്റ് ശ്രീകാന്ത് എസ്.ബാബു ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.പി മനോജ് മുഖ്യാതിഥിയാകും. തുടർന്ന് പ്രവർത്തന റിപ്പോർട്ട്, സംഘടനാ റിപ്പോർട്ട്, വരവ് ചെലവ് കണക്ക് എന്നിവയുടെ അവതരണവും ഭരണസമിതി തിരഞ്ഞെടുപ്പും നടക്കും.
കെട്ടിട നിർമ്മാണ ചട്ട ഭേദഗതി, അമൃത് പദ്ധതി മാസ്റ്റർ പ്ലാൻ, കെ സ്മാർട്ട് സോഫ്റ്റ് വെയർ, നിർമ്മാണ മേഖലയിലെ പ്രശ്നങ്ങൾ തുടങ്ങിയവ സമ്മേളനം ചർച്ച ചെയ്യുമെന്ന് റെൻസ് ഫെഡ് സംസ്ഥാന ട്രഷറർ എ.കെ മഞ്ജുമോൻ, ജില്ലാ പ്രസിഡന്റ് എൻ.ടി മൈക്കിൾ, സെക്രട്ടറി എ.സിനി, ആർ.രാജേന്ദ്രകുമാർ എന്നിവർ അറിയിച്ചു.