ആലപ്പുഴ : റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് അരങ്ങുണരാൻ രണ്ട് പകലുകളുടെ മാത്രം കാത്തിരിപ്പ്. 28ന് രാവിലെ 9ന് രചനാ മത്സരങ്ങളോടെ കലോത്സവത്തിന് തുടക്കമാകും. 9 കേന്ദ്രങ്ങളിലെ 13 വേദികളിലായാണ് മത്സരം. ട രണ്ടാം ദിനമായ 29 മുതലാണ് പ്രേക്ഷക പ്രിയ ഇനങ്ങൾ അരങ്ങേറുക. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി അയ്യാരിരത്തോളം മത്സരാർത്ഥികളെയാണ് പ്രതീക്ഷിക്കുന്നത്. 29ന് പ്രധാന വേദിയായ ഗവ ഗേൾസ് എച്ച്.എസ്.എസിലാണ് ഉദ്ഘാടന ചടങ്ങ്. 28ന് ഗവ ബോയ്സ് എച്ച്.എസ്.എസിലാണ് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, തമിഴ്, സംസ്കൃതം, അറബിക് രചനാ മത്സരങ്ങളും, ചിത്രരചനയും അരങ്ങേറുക. ഗവ ബോയ്സ് എച്ച്.എസ്.എസ് ഗ്രൗണ്ടിൽ ഉച്ചയ്ക്ക് 2ന് ബാൻഡ് മത്സരം നടക്കും.
വേദി 1 : ഗവ ഗേൾസ് എച്ച്.എസ്.എസ് (പ്രധാനപന്തൽ)
വേദി 2: ഗവ ബോയ്സ് എച്ച്.എസ്.എസ് ഓഡിറ്റോറിയം
വേദി 3 : ഗവ ബോയ്സ് എച്ച്.എസ് (നടുമുറ്റം)
വേദി 4 : ഗവ ബോയ്സ് എച്ച്.എസ്.എസ് (മുകളിലത്തെ ഹാൾ)
വേദി 5 : ബി എഡ് സെന്റർ (പഴയ ഓഡിറ്റോറിയം)
വേദി 6 : ബി എഡ് സെന്റർ (പുതിയ ഓഡിറ്റോറിയം)
വേദി 7: ഗവ യു.പി.എസ് ഓഡിറ്റോറിയം
വേദി 8 : ഗവ എൽ.പി.എസ് ഓഡിറ്റോറിയം
വേദി 9 : ഓട്ടിസം സെന്റർ ഹാൾ
വേദി 10 : ഗവ ഗേൾസ് എച്ച്.എസ്.എസ് (തെക്കേ ഹാൾ)
വേദി 11 : സെന്റ് മേരീസ് ജി.എച്ച്.എസ്.എസ് (ഓപ്പൺ ഓഡിറ്റോറിയം)
വേദി 12 : സെന്റ് മേരീസ് ജി.എച്ച്.എസ്.എസ് (മുകളിലത്തെ ഓഡിറ്റോറിയം
വേദി 13 : ബി.ആർ.സി ഹാൾ