ambala

അമ്പലപ്പുഴ: എച്ച് .സലാം എം .എൽ .എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 17 ലക്ഷം രൂപ ചെലവിൽ പുറക്കാട് പഞ്ചായത്ത് 18-ാം വാർഡിൽ പൂർത്തിയാക്കുന്ന സ്മാർട്ട് അങ്കണവാടി കെട്ടിടത്തിന്റെ നിർമ്മാണത്തിന് തുടക്കമായി. എച്ച് .സലാം എം. എൽ .എ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് എ. എസ്. സുദർശനൻ അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ പ്രിയ അജേഷ്, കെ. രാജീവൻ, അഡ്വ. വി .എസ്. ജിനുരാജ്, സി .ഡി .പി .ഒ എസ്. സുജദേവി, ഐ. സി .ഡി .എസ് സൂപ്പർവൈസർ എസ്. സന്ധ്യ, പഞ്ചായത്ത് സെക്രട്ടറി ബി. ഇന്ദു എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി. എസ് .മായാദേവി സ്വാഗതം പറഞ്ഞു.