ആലപ്പുഴ: മുഹമ്മ കായിപ്പുറം ഗവ. ആസാദ് മെമ്മോറിയൽ എൽ.പി സ്‌കൂൾ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് രാവിലെ 9ന് മന്ത്രി പി.പ്രസാദ് നിർവഹിക്കും. കെ.സി.വേണുഗോപാൽ എം.പി മുഖ്യാതിഥിയാവും. മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അദ്ധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ്, ജില്ലാ പഞ്ചായത്തംഗം വി.ഉത്തമൻ, ഹെഡ്മിസ്ട്രസ് എസ്.മിനിമോൾ തുടങ്ങിയവർ പങ്കെടുക്കും.
1.5 കോടി രൂപ ചെലവിട്ടാണ് കെട്ടിടം നിർമ്മിക്കുന്നത്.