abiraj

ആലപ്പുഴ: തിരുന്നൽവേലി പേട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ ഗാന്ധിനഗർ ഐ.ഒ.ബി കോളനിയിലെ ആന്റണി തങ്കദുരൈയുടെ വീട്ടിൽ നിന്ന് 18,55,250 രൂപ വിലവരുന്ന സ്വർണഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതി കുത്തിയതോട് പൊലീസിന്റെ പിടിയിലായി. കൊല്ലം എഴുക്കോൺ എടക്കടം അഭിഹാറിൽ അഭിരാജ് (31) ആണ് അറസ്റ്റിലായത്.

ചേർത്തല,പൂച്ചാക്കൽ, അരൂർ ,നീലേശ്വരം, കണ്ണൂർ ടൗൺ, ഇരിക്കൂർ, പുനലൂർ,​ അഞ്ചൽ, ചോറ്റാനിക്കര, വൈക്കം, ആലത്തൂർ, പനമരം പൊലീസ് സ്റ്റേഷനുകളിലെ മോഷണ കേസുകളിലെ പ്രതിയാണ്.

പ്രതിയെ തിരുനൽവേലി പേട്ട പൊലീസിന് കൈമാറി. കുത്തിയതോട് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ അജയ് മോഹൻ, സബ് ഇൻസ്‌പെക്ടർ പി.ആർ.രാജീവ്, സി.പി.ഒ ഗോപകുമാർ, ബിനു, ജോളി മാത്യു എന്നിവരാണ് നൈറ്റ് പട്രോളിംഗ് സംഘത്തിലുണ്ടായിരുന്നത്.