
ചെന്നിത്തല : അപ്പർകുട്ടനാടൻ മേഖലയിലെ ചെന്നിത്തല ഒന്നാം ബ്ലോക്ക് പാടശേഖരത്തിൽ വേനൽകൃഷിക്ക് തുടക്കം കുറിച്ച് വിത ഉത്സവം നടന്നു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.സുകുമാരി ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി പ്രസിഡന്റ് അജി കൂട്ടുങ്കൽ അദ്ധ്യക്ഷനായി. ചെന്നിത്തല- തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രവികുമാർ, കൃഷി ഓഫീസർ ചാൾസ് ഐസക് ഡാനിയേൽ, പാടശേഖര സമിതി സെക്രട്ടറി വി.കെ രാജീവൻ, മുതിർന്ന കർഷകരായ മാധവൻ, കെ.വേണു, കെ.അനന്തൻ, മണിയമ്മ, എം.ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. 400 ഏക്കറോളം വരുന്ന ചെന്നിത്തല ഒന്നാം ബ്ലോക്ക് പാടശേഖരത്തിൽ ഉമ നെൽവിത്താണ് വിതച്ചത്.