ചേർത്തല: മുട്ടം സി.എൽ.സിയുടെ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ ഹൈസ്‌കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി നടത്തുന്ന കേരളാക്വിസ് 29ന് മുട്ടം സെന്റ് മേരീസ് പാസ്റ്ററൽ ഹാളിൽ നടക്കും. തുടർച്ചയായി 31ാം വർഷമാണ് ക്വിസ് മത്സരം നടക്കുന്നത്.സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 80 ഓളം സ്‌കൂളുകളെ പ്രതിനിധീകരിച്ചുള്ള ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നതെന്ന് മുട്ടം ഫറോന വികാരി ഫാ.ആന്റോചേരാംതുരുത്തി,ജനറൽ കൺവീനർ അരവിന്ദ് മാത്യു,ചെയർമാൻ ഫാ.ബോണികട്ടക്കകത്തൂട്ട്,കോ–ഓ
ർഡിനേറ്റർ സി.ഡി.രാജു,സി.എൽ.സി പ്രസിഡന്റ് സോണടോമി എന്നിവർ അറിയിച്ചു.ഒന്നാം സമ്മാനമായി 15001രൂപയും എവർറോളിംഗ് ട്രോഫിയുമാണ്.10001,7501,6001,5001,3001,2501,2001 എന്നിങ്ങനെയാണ് എവർറോളിംഗ് ട്രോഫിയുമായി രണ്ടുമുതൽ ഏട്ടുവരെ സ്ഥാനക്കാർക്ക് സമ്മാനം. സെമിഫൈനലിലെത്തുന്നവർക്ക് 1001 രൂപയും എല്ലാ മത്സരാർത്ഥികൾക്കും പ്രോത്സാഹന സമ്മാനവും നൽകും.
29ന് രാവിലെ 8ന് മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസലർ ഡോ.സി.ടി.അരവിന്ദകുമാർ മത്സരം ഉദ്ഘാടനം ചെയ്യും. ഫാ.ആന്റോചേരാംതൂരുത്തി അനുഗ്രഹപ്രഭാഷണം നടത്തും.ഫാ.ജോർജ്ജ് തേലക്കാട്ട് അദ്ധ്യക്ഷനാകും.വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഫാ.ടോമികരിയിൽ അദ്ധ്യക്ഷനാകും.സി.എൽ.സി മുട്ടം ഡയറക്ടർ ഫാ.ആന്റോചേരാംതരുത്തി സമ്മാനദാനം നിർവഹിക്കും.