sc

എരമല്ലൂർ: എരമല്ലൂർ കാഞ്ഞിരത്തുങ്കൽ ശ്രീ ഘണ്ഠാകർണ്ണ ദേവീക്ഷേത്രത്തിൽ പുരുഷ ഭക്തന്മാർക്ക് ഷർട്ട് ധരിച്ച് ക്ഷേത്രത്തിനുള്ളിൽ ദർശനം നടത്താൻ അനുവാദം നൽകിക്കൊണ്ട് വിശേഷാൽ പൊതുയോഗം തീരുമാനിച്ചു. മേഖലാ വൈസ് ചെയർമാൻ എൻ.ആർ തിലകൻ ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് കെ.പി.ഹരിഹരൻ അദ്ധ്യക്ഷത വഹിച്ചു. ജനുവരി 17 ന് കൊടിയേറി 23 ആറാട്ടോടുകൂടി അവസാനിക്കുന്ന ഉത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി ആഘോഷകമ്മറ്റിക്ക് രൂപം നൽകി. ആഘോഷകമ്മിറ്റി ചെയർമാനായി ശ്രീനിവാസനെ തിരഞ്ഞെടുത്തു.സെക്രട്ടറി കെ.കെ.ഷാജി , വൈസ് പ്രസിഡന്റ് ഷാബുരാജ്, സിന്ധുഷാജി എന്നിവർ സംസാരിച്ചു.