മാവേലിക്കര : ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10.30ന് ഭരണഘടനാ ദിനമായി ആഘോഷിക്കും. 1949 നവംബർ 26ന് ഇന്ത്യൻ ഭരണഘടനാ അസംബ്ലി ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ 75ാം വാർഷികമാണ് ഇന്ത്യൻ മതേതരത്വത്തിന്റെ സംരക്ഷണ ദിനമായി ആചരിക്കുന്നതെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനി വർഗീസ് അറിയിച്ചു.