thiruvalla-union

മാന്നാർ: പൊതുരംഗത്തേക്ക് കടന്നുവരാനും രാഷ്ട്രീയ ശക്തിയാകാനും സ്ത്രീകൾക്ക് കരുത്ത് പകരാൻ വനിതാസംഘത്തിന്റെ പ്രവർത്തനങ്ങളിലൂടെ സാദ്ധ്യമാകുമെന്ന് വനിതാസംഘം കേന്ദ്രസമി​തി സെക്രട്ടറി അഡ്വ.സംഗീതാ വിശ്വനാഥ്‌ പറഞ്ഞു. എസ്.എൻ.ഡി.പി.യോഗം തിരുവല്ലാ യൂണിയൻ വനിതാസംഘം സഹോദരൻ അയ്യപ്പൻ മേഖലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ കരുത്തുറ്റ പ്രവർത്തനം കാഴ്ചവെക്കുന്ന എസ്.എൻ.ഡി.പി.യോഗത്തിനൊപ്പം വനിതാ സംഘത്തിന്റെ പ്രവർത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകണം, ആത്മീയവും ഭൗതികവുമായ പുരോഗതി ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് സ്ത്രീസമൂഹം നേതൃത്വം നൽകണമെന്നും അവർ പറഞ്ഞു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമ സജികുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ മുഖ്യപ്രഭാഷണവും സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ ആമുഖപ്രസംഗവും നടത്തി. യോഗം ഇൻസ്‌പെക്റ്റിംഗ് ഓഫിസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ വിശിഷ്ടാതിഥിയായി. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി ബിജു സംഘടനാ സന്ദേശം നൽകി, വനിതാസംഘം യൂണിയൻ സെക്രട്ടറി മണിയമ്മ സോമശേഖരൻ,​ കുമാരിസംഘം കോർഡിനേറ്റർ ശോഭാ ശശിധരൻ, വനിതാസംഘം വൈസ് പ്രസിഡന്റ് ഇന്ദു വി.ആർ, ജോ.സെക്രട്ടറി ശ്രീവിദ്യ, എക്സി.കമ്മിറ്റിയംഗം ലേഖാ പ്രദീപ്, കോർഡിനേറ്റർ അജിത ഗോപൻ, കൺവീനർ പ്രീതാ ബെന്നി, യൂണിയൻ കൗൺസിലർമാരായ മനോജ് ഗോപാൽ, ബിജു മേത്താനം, രാജേഷ് മേപ്രാൽ, പഞ്ചായത്ത് കമ്മിറ്റിയംഗം കെ.കെ.രവി, വള്ളംകുളം ശാഖാ ചെയർമാൻ വിജയൻ അതിരുവേലിൽ, കൺവീനർ കെ.ജെ അഭിലാഷ്, സൈബർസേന കോർഡിനേറ്റർ അവിനാഷ് മനോജ് എന്നിവർ പ്രസംഗിച്ചു. സംഘടനാ പ്രവർത്തനത്തിൽ വനിതകളുടെ പങ്ക് എന്ന വിഷയത്തിൽ ജെ.സി.ഐ പരിശീലകൻ വി.ശ്യാംകുമാർ ക്ലാസെടുത്തു.