sc

മുഹമ്മ: കേരളത്തിലെ വെറ്ററിനറി ഡോക്ടർമാരുടെ കലാസാഹിത്യ മാമാങ്കമായ രാഗമാലികയിൽ സർഗ പ്രതിഭാ പുരസ്കാരത്തിന്

ഡോ.എസ്.ജയശ്രീ അർഹയായി. മലയാളം ഉപന്യാസം, മലയാളം കവിത ,ഇംഗ്ലീഷ് കവിത രചന എന്നിവയിൽ ഒന്നാം സ്ഥാനവും സർവീസ് സ്റ്റോറി വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടിയാണ് ഈ നേട്ടം കൈവരിച്ചത്. അർബുദത്തെ അതിജീവിച്ച് വരയും വായനയും എഴുത്തുമായി സജീവമായ ജയശ്രീ ചേർത്തല കാഫ് ഫീഡ്സ് സബ്സിഡി പ്രോഗ്രാമിൽ ജോലി നോക്കുന്നു. ദേശീയ - അന്തർ ദേശീയ കോൺഫ്രൻസുകളിൽ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്.മികച്ച വെറ്ററിനറി ഡോക്ടർക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ചിട്ടുണ്ട്. മണ്ണഞ്ചേരി കാവുങ്കൽ രാഗേന്ദുവിൽ ആയുർവേദ ഡോ. ഒ.എസ്. സിജിയുടെ ഭാര്യയാണ്. ശ്രീരാഗ് , ശ്രീ നന്ദന, ശ്രീവിശാൽ എന്നിവർ മക്കളാണ്.