photo

ചാരുംമൂട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി,സുഭിക്ഷ കേരളം, കൃഷിവകുപ്പ്, കുടുംബശ്രീ എന്നിവയുമായി സംയോജിച്ചുള്ള തരിശു ഭൂമിയിലെ കാർഷിക പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി പി.പ്രസാദ് ചുനക്കരയിൽ നിർവ്വഹിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ചുനക്കര കുറത്തിടി ഭാഗം സി.എം.എസ് എൽ.പി. സ്കൂളിന് സമീപം ഒരുക്കിയ കൃഷിയിടത്തിൽ എള്ളു വിതച്ചും പച്ചക്കറി തൈകൾ നട്ടുമായിരുന്നു മന്ത്രി ചടങ്ങ് നിർവ്വഹിച്ചത്. എം.എസ് അരുൺ കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ അലക്സ് വർഗീസ് മികച്ച കുട്ടികർഷകനായ അഭിനവ് എസ്.നായർ, മികച്ച ജൈവകർഷനായ ആർ.രഘുനാഥ് എന്നിവരെയും മികച്ച കർഷക ഗ്രൂപ്പായ ചുനക്കര ദീപത്തിനെയും ആദരിച്ചു. ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ആർ.അനിൽകുമാർ,ഡി.രോഹിണി, എം.ജി.എൻ.ആർ.ഇ. ജി.എസ് ജില്ലാ ജോയിന്റ് കോ - ഓർഡിനേറ്റർ എസ്. ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.പുരുഷോത്തമൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.സുമ,ആർ.സുജ, അംഗങ്ങളായ എം.ശ്യാമളാദേവി, എൽ.പ്രസന്ന, സിനൂഖാൻ, ഗ്രാമപഞ്ചായത്തംഗം ബീന ബിനോയ്, ബ്ളോക്ക് കൃഷി അസി. ഡയറക്ടർ പി.രാജശ്രീ, കൃഷി ഓഫീസർ ആര്യ നാഥ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.വി.ജയൻ, ബി.ഡി.ഒ സി.വി. അജയകുമാർ എന്നിവർ സംസാരിച്ചു.