
മുഹമ്മ: മുഹമ്മയിലെ കയർ കമ്പനിയായ ഫൈബർ വേൾഡിലെ ജീവനക്കാരന് കുരങ്ങ് കടിയേറ്റു. ഇന്നലെ വൈകിട്ട് 3 ഓയോടെയാണ് സംഭവം. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഈ കുരങ്ങ് മുഹമ്മയിൽ കറങ്ങി നടക്കുകയാണ്. പേപ്പട്ടി ശല്യം കാരണം എഴുകുളങ്ങര നിവാസികൾ ഭീതിയിൽ ആയിരിക്കെ ആണ് കുരങ്ങിന്റെ ആക്രമണവും.