ആലപ്പുഴ: കിടങ്ങാംപറമ്പ് ശ്രീ ഭുവനേശ്വരി ദേവീക്ഷേത്രത്തിൽ ഭദ്രകാളി ദേവീ ക്ഷേത്രത്തിൽ കളമെഴുത്തും പാട്ടും ഭുവനേശ്വരി ദേവിക്ക് കുങ്കുമ അഭിഷേകവുംഇന്ന് നടക്കും. രാത്രി 7ന് അമ്പലപ്പുഴ ഗോപകുമാറിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് ഭദ്രകാളി ദേവി നടയിൽ കളമെഴുത്തും പാട്ടും നടക്കുക. ഇതിനോടനുബന്ധിച്ച് ക്ഷേത്രം തന്ത്രി പുതുമന എസ്.ദാമോദരൻ നമ്പൂതിരിയുടെ പ്രധാന കാർമ്മികത്വത്തിൽ ഭുവനേശ്വരി ദേവീക്ക് കുങ്കുമ അഭിഷേകവും നടക്കുമെന്ന് ക്ഷേത്ര യോഗം പ്രസിഡന്റ് ഷാജി കളരിക്കൽ അറിയിച്ചു.