
ആലപ്പുഴ സ്വകാര്യ സ്ഥാപനത്തിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഇന്ന് രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും. മെഡിക്കൽ റെപ്രസെന്റേറ്റീവ്, അക്കാദമിക് കോ ഓർഡിനേറ്റർ, സോഫ്റ്റ്‌വെയർ ഫാക്കൽറ്റി ( എം.എസ് ഓഫീസ്, പൈത്തൺ, എച്ച്ടിഎംഎൽ, സിഎസ്എസ്, ജാവാ സ്‌ക്രിപ്ട്, എം.വൈ.എസ്.ക്.യുഎൽ, പിഎച്ച്പി) എന്നീ തസ്തികകളിലേക്കാണ് അഭിമുഖം. വിദ്യാഭ്യാസ യോഗ്യത :പ്ലസ് ടു, ബിരുദം. യോഗ്യതയുള്ളവരും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവരും 18 നും 35 നും ഇടയിൽ പ്രായമുള്ളവരുമായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടാകും. ഫോൺ: 04772230624, 8304057735.