s

ആലപ്പുഴ : ഡിസംബർ 3 ന് നടത്താനിരുന്ന അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണ ചടങ്ങ് 5ലേക്ക് മാറ്റിയതായി ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. അഞ്ചിന് രാവിലെ 9 മുതൽ പുന്നപ്ര വടക്ക് പഞ്ചായത്ത് ഇ.എം.എസ് കമ്മ്യൂണിറ്റി ഹാളിലാണ് പരിപാടി . ഭിന്നശേഷിക്കാർക്കായുള്ള ജില്ലാ പഞ്ചായത്ത് പദ്ധതി നിർവ്വഹണത്തിൽ ഈ വർഷത്തെ സംസ്ഥാന അവാർഡ് ആലപ്പുഴ ജില്ലയ്ക്കാണ് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും തൃശൂരിൽ നടക്കുന്ന സംസ്ഥാനതല പരിപാടിയിൽ പങ്കെടുക്കേണ്ടതിനാലാണ് ഡിസംബർ 3 ന് നിശ്ചയിച്ചിരുന്ന പരിപാടി 5ലേക്ക് മാറ്റിയത്.