
ആലപ്പുഴ : ഭരണഘടനയുടെ എഴുപത്തഞ്ചാം പിറന്നാളിൽ ആലപ്പുഴ ഗവ. മുഹമ്മദൻസ് എൽ പി സ്‌കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ,പുതിയ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭരണഘടനയുടെ ആമുഖം കുട്ടികൾ വായിച്ചവതരിപ്പിച്ചു. പ്രഥമാദ്ധ്യാപകൻ പി.ഡി.ജോഷി ഭരണഘടന ദിനാഘോഷം ഉദ്ഘാടനം ചെയ്തു. നാനാത്വത്തിൽ ഏകത്വം എന്ന സംസ്കാരം പുർത്തുന്നതാണ് മറ്റ് ഭരണഘടനകളിൽ നിന്ന് നമ്മുടെ ഭരണഘടനയെ വ്യത്യസ്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ക്ലബ്ബ് കോ ഓർഡിനേറ്റർ കെ.കെ.ഉല്ലാസ്, മാർട്ടിൻ പ്രിൻസ്, ലറ്റീഷ്യ അലക്സ്, എച്ച്.ഷൈനി, സോന തോമസ്, പി.പി.ആന്റെണി, മുഹമ്മദ് സ്വാലിഹ് എന്നിവർ സംസാരിച്ചു.